കൂടത്തായി കൊലപാതകപരമ്പര; പ്രതി ജോളി ജയിലില്‍ മാനസിക ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു, കേസില്‍ കൂടുതല്‍ അന്വേഷണം നടത്തും

single-img
9 October 2019

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ജയിലില്‍ വച്ച് മാനസിക-ശാസീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു. റിമാന്റില്‍ കഴിയുന്ന ജോളിയെ സൈക്കോളജിസ്റ്റിനെ കാണിച്ചതിനെ തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിലാണ്. 14 ദിവസത്തോക്കാണ് ജോളിയേയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജുകുമാറിനെയും റിമാന്റ് ചെയ്തിരിക്കുന്നത്.

അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജോളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പൊലീസ്. സ്വത്തുവിവരങ്ങളും പണമിടപാടുകളും അന്വേഷിച്ചു വരുന്നു. കേസില്‍ ജോളിയെ തള്ളി ഭര്‍ത്താവ് ഷാജുവും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് ഷാജുവിന്റെ വിശദീകരണം. ഷാജുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുക പ്രയാസമാണ്. മൃതദേഹത്തില്‍ സയനേഡിന്റെ സാന്നിധ്യം തെളിയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. പ്രതിസന്ധികളെ മറികടക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്യും.