കൂടത്തായ് സിനിമയും മോഹന്‍ലാലും പിന്നെ, നടി ഡിനി ഡാനിയേലും; മലയാള സിനിമയും കൊലപാതകങ്ങളുടെ പിറകെ

single-img
9 October 2019

ഇപ്പൊ കൂടത്തായി കൊലപാതകങ്ങളുടെ പിന്നാലെയാണ്. കൊലപാതക പരമ്പര സിനിമയാകുന്നെന്നും ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് എന്ന് നടി ഡിനി ഡാനിയേല്‍ പറയുന്നു. അതിന് കാരണം, കൂടത്തായി സംഭവം പശ്ചാത്തലമായി കൂടത്തായി എന്ന പേരില്‍ ഡിനിയും സിനിമ പ്രഖ്യാപിച്ചിരുന്നു.

Donate to evartha to support Independent journalism

തന്റെ സിനിമയിൽ ജോളിയായി എത്തുന്നത് ഡിനി ഡാനിയേല്‍ തന്നെയായിരുന്നു. ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടക്കം റിലീസ് ചെയ്തതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാല്‍ ടീം ഇതേ ചിത്രം നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചത്.താൻ ഇന്ന് രാവിലെ പത്ര വാര്‍ത്ത കണ്ട് ഞെട്ടിപ്പോയെന്നാണ് ഡിനി ഡാനിയേല്‍ പറഞ്ഞത്.

കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി . ഇനിയിപ്പോ എന്ത് 😌

Posted by Dini Daniel on Tuesday, October 8, 2019

”കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി .ഇനിയിപ്പോ എന്ത് ??”- ഡിനി ചോദിക്കുന്നു.

ഡിനി ഡാനിയേൽ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്‌സ് ഫിലിപ്പ് ആയിരുന്നു. വിജീണ്ട് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മാതാഴ് അലക്‌സ് ജേക്കബ്ബ് ആണ്. അതേസമയം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗ്ഥനായാണ് എത്തുന്നതെന്നാണ് സൂചന. അടുത്ത വർഷം ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.