ആള്‍ക്കൂട്ട ആക്രമണത്തെ എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക പ്രമുഖര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് കമല്‍ഹാസന്‍

single-img
9 October 2019

ചെന്നൈ: പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക പ്രമുഖര്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണ മെന്നാവശ്യപ്പെട്ട് കമല്‍ഹാസന്‍.രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ചാണ് 50 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

 കോടതികള്‍ നീതിയും ന്യായവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും ബിഹാറിലെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നും ഒരു സാധാരണ പൗരനെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണെന്ന്
കമല്‍ഹാസന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു മക്കള്‍ നീതി മയ്യം അധ്യക്ഷന്റെ പ്രതികരണം. അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, രേവതി, അപര്‍ണാസെന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെയാണ് ബിഹാര്‍ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.