ഇറാഖില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു

single-img
9 October 2019

ബാഗ്ദാദ്: ഇറാഖില്‍ ജനകീയപ്രക്ഷോഭം ശക്തമാകുന്നു. അഴിമതിയും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യത്തിലാണ് പ്രക്ഷോഭം. പ്രതിഷേധത്തിനിടെ സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ഇതുവരെയുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 100ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മാഹ്ദി അനുന ചില പരിഷ്ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താത്കാലിക പദ്ധതികള്‍ക്കൊണ്ട് പരിഹാരമുണ്ടാകില്ലന്ന സൂചന നല്‍കി ജനങ്ങള്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറാന്‍ തയ്യാറിയില്ല . മെച്ചപ്പെട്ട സേവനങ്ങളും ശുദ്ധ ജലവിതരണവും നടപ്പിലാക്കണ മെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കു ന്നത് .