ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മല്‍സരം നാളെ

single-img
9 October 2019

മഹാരാഷ്ട്ര: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മല്‍സരം നാളെ ആരംഭിക്കും. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30 ന് മഹാരഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം തുടങ്ങുക. ഒന്നാം മത്സരത്തില്‍ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ ജയത്തിലെത്തിച്ചിരുന്നു. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിലും ഇതേ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ടെസ്റ്റ് പരമ്പര നേടാന്‍ കഴിയും.

രോഹിത് ശര്‍മ, മയങ്ക അഗര്‍വാള്‍ എന്നിവര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്,. ബൗളിങ്ങില്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ മികച്ച ഫോമില്‍ ആണ്. ആദ്യ മത്സരത്തില്‍ അശ്വിന്‍ എട്ട്
വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ഷമി അഞ്ച് വിക്കറ്റും നേടിയിരുന്നു. ആദ്യ മത്സരത്തിലെ പരാജയത്തിന്റെ ക്ഷീണം രണ്ടാം മത്സരത്തിലൂടെ പരിഹരിക്കാന്‍ ആകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.