ഓ​സ്ട്രേ​ലി​യ​യില്‍ കാട്ടുതീ ;നിരവധി വീടുകള്‍ കത്തിനശിച്ചു

single-img
9 October 2019

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വന്‍ നാശം വിതച്ച് കാട്ടു തീ. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. പ്രദേശത്ത് 30 വീടുകള്‍ കത്തിനശിച്ചതായാണ് വിവരം. ആളപായമില്ല. മേഖലയില്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. കാട്ടു തീ പടര്‍ന്ന പ്രദേശത്ത് താപനില 40 ഡിഗ്രിയിലെത്തി.