ഭഗവാൻ അയ്യപ്പൻ തങ്ങളെ സഹായിക്കുന്നു: ശബരിമല വിഷയം തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണകരം

single-img
8 October 2019

തിരുവനന്തപുരം: ഭഗവാൻ അയ്യപ്പൻ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എല്‍ ഡി എഫിന് ഗുണകരമായി ഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം തങ്ങൾക്കൊപ്പമാണെന്നും ഇ പി അഭിപ്രായപ്പെട്ടു.

വോട്ടുകച്ചവടം നടത്തിയ പാരമ്പര്യം ഉളളതുകൊണ്ടാണ് മുല്ലപ്പളളി രാമചന്ദ്രൻ വോട്ടുമറിക്കൽ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

ജി സുധാകരന്റെ പൂതന പ്രയോഗത്തിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂതന എന്നാൽ സാഹിത്യപ്രയോഗമാണെന്നും മാനസികവിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കൾ ഇതുപോലുളള നിസാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇപി വിവരിച്ചു.