രമേശ് ചെന്നിത്തലയ്ക്ക് മനസിന് തകരാറെന്ന് ശ്രീധരൻ പിള്ള

single-img
8 October 2019

ലാവ്ലിൻ കേസിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനസിന് തകരാറെന്ന് ബിജെപി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള.

ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല ഇത്രയും അധഃപതിക്കരുതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനു യോജിച്ച രീതിയിൽ അദ്ദേഹം പെരുമാറണം. സ്വതന്ത്ര ഏജൻസിയായ സിബിഐയാണ് ലാവ്‌ലിൻ അഴിമതിയെക്കുറിച്ച് അന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. കേസ് 15 തവണ മാറ്റിവച്ചത് ബിജെപിയുടെ ഇടപെടൽ കൊണ്ടല്ല. കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെടുന്നതിനെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.