ആള്‍ക്കൂട്ട ആക്രമണമെന്ന വാക്ക് രാജ്യത്തെ അപകീര്‍ത്തിപ്പെടത്തുന്നു: മോഹന്‍ ഭാഗവത്

single-img
8 October 2019

ഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം എന്ന വാക്ക് വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പാശ്ചാത്യ സൃഷ്ടിയായ വാക്ക് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഉപയോഗിക്കുന്നതാണ്. നാഗ്പുരില്‍ ആര്‍.എസ്.എസ് സ്ഥാപക ദിന പരിപാടിയില്‍ സംസാരിക്കുകയാ യിരുന്നു ഭാഗവത്
.

രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ മുഴുവന്‍ ആള്‍കൂട്ട ക്കൊലകളായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇത് രാജ്യത്തെയും ഹിന്ദുസമൂഹത്തെയും അപമാനിക്കാനും മറ്റുസമൂഹങ്ങള്‍ ക്കിടയില്‍ ഭീതി പടര്‍ത്താനും ഉദ്ദേശിച്ചാണ്. ഇന്ത്യയെ സംബന്ധി ച്ചിടത്തോളം ആള്‍കൂട്ടക്കൊല എന്നത് അന്യമാണ്. അത് ഇന്ത്യയില്‍ ഉത്ഭവിച്ച വാക്കല്ല. ഒരു പ്രത്യേക മതത്തില്‍നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാന്‍ ആള്‍ക്കൂട്ട ആക്രമണം എന്ന പദം ഉപയോഗിക്കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന സംസ്‌കാരമാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും അഭിനന്ദിക്കുകയും ചെയ്തു.കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി കെ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.