കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും

single-img
8 October 2019

തിരുവനന്തപുരം: കെ എസ് ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു.സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തിരിച്ചടിയാകുകയാണ്. അവധി ദിവസം ദിവസവേതനക്കാരെ വിളിക്കേണ്ടതില്ലെന്നാണ് തീരുമാനം.

താല്‍ക്കാലിക ഡ്രൈവര്‍മാരെ പരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരക്കേറിയ ദിവസങ്ങളില്‍ മാത്രം ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിച്ചാല്‍ മതിയെന്നാണ് തീരുമാനം.

അതേസമയം ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങിയിരിക്കുകയാണ്. തുക അനുവദിച്ചെങ്കിലും അവധി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതിനാലാണ് ശമ്പളം വിതരണം ചെയ്യാന്‍ കഴിയാത്തതെന്നാണ് വിശദീകരണം. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധത്തിലാണ് ജീവനക്കാര്‍.