താരപ്രഭയില്‍ നവരാത്രി ആഘോഷമൊരുക്കി കല്യാണ്‍ ഗ്രൂപ്പ്

single-img
8 October 2019

ചലചിത്രതാരങ്ങളെ അഥിതികളാക്കി കല്യാണ്‍ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി എസ് കല്യാണരാമനും കുടുംബവുമാണ് ബോളിവുഡില്‍ നിന്നും ഉള്‍പ്പെടെ താരങ്ങളെ ക്ഷണിച്ച് പരിപാടി സംഘടിപ്പിച്ചത്. ബൊമ്മക്കൊലു ഉള്‍പ്പെടെ ഒരുക്കി പരമ്പരാഗത രീതിയിലായിരുന്നു ആഘോഷം.

അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, അമല അക്കിനേനി, ടൊവിനോ തോമസ്, ജയറാം, നിവിന്‍ പോളി തുടങ്ങി വന്‍ താരനിരതന്നെ പരിപാടിയില്‍ പങ്കെടുത്തു.

ചലചിത്ര പിന്നണിഗായകന്‍ അനൂപ് ശങ്കര്‍ സംഗീതപരിപാടിക്ക് നേതൃത്വം നല്‍കി.