നാട്ടിലെത്തിയ പട്ടാളക്കാരനായി ടൊവിനൊ; എടക്കാട് ബെറ്റാലിയന്‍ 06 രണ്ടാമത്തെ ടീസറെത്തി

single-img
8 October 2019

യുവതാരം ടൊവിനോ തോമസ് പട്ടാളവേഷത്തില്‍ എത്തുന്ന ചിത്രമാണ് എടക്കാട് ബെറ്റാലിയന്‍ 06. ചിത്രത്തിന്‍രെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരനായ ടൊവിനോയാണ് ടീസറില്‍. ടൊവിനോയെ കൂടാതെ
സലിം കുമാര്‍, സരസ ബാലുശ്ശേരി, പി ബാലചന്ദ്രന്‍, നിര്‍മ്മല്‍ പാലാഴി എന്നിവരുമാണ് ടീസറിലുള്ളത്. സംയുക്താ മേനോനാണ് നായിക.

നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രന്റേതാണ് സ്‌ക്രിപ്റ്റ്. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം. ഒകടോബര്‍ 18 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.