നിയമപ്രകാരമല്ലാതെ പൊലീസ് ഫോൺ ചോർത്താറില്ല: ചെന്നിത്തലയോട് ഡിജിപി

single-img
8 October 2019

തിരുവനന്തപുരം: നിയമപ്രകാരമല്ലാതെ പൊലീസ് ആരുടെയും ഫോണ്‍ ചോർത്താറില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പൊലീസ് ചോർത്തുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.

അന്വേഷണ കാര്യത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരണം ഫോ‌ണ്‍ ചോർത്താനാകുന്നത്. അല്ലാതെ ആരുടെയും ഫോണ്‍ ചോർത്താറില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

ത​ന്‍റേ​ത​ട​ക്കമുള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്നായിരുന്നു ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ മൂ​ന്ന് നാ​ലുദി​വ​സ​മാ​യി ത​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും ഫോ​ണ്‍ ചോ​ർ​ത്തു​ന്നു​ണ്ട്.

ഇ​ത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.  കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.