ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

single-img
8 October 2019

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം.

വ്യാഴാഴ്ച മുതല്‍ കശ്മീരീല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണ ഭീഷണികൂടി കണക്കിലെടുത്തായിരുന്നു സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടു ത്തിയത്.