ടി-20 ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡ് നേട്ടവുമായി പാക് താരം മുഹമ്മദ് ഹസ്‌നൈന്‍

single-img
7 October 2019

ട്വന്റി-20 ക്രിക്കറ്റില്‍ പുതിയ ലോകറെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് പാക് താരം മുഹമ്മദ് ഹസ്‌നൈന്‍.
ടി20 ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഹസ്‌നൈന്‍ സ്വന്തമാക്കിയത്.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിലൂടെ ഹാട്രിക് നേടിയ ഈ പത്തൊമ്പതുവയസുകാരന്‍ അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് മറികടന്നത്. ഹാട്രിക് നേടുമ്പോള്‍ റാഷിദിന് ഇരുപത് വയസായിരുന്നു പ്രായം.

പാക്കിസ്ഥാനുവേണ്ടി കുട്ടിക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ഹസ്നൈന്‍. ഫഹീം അഷ്റഫ് ആണ് നേരത്തെ ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം.