കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം മുടങ്ങി ; പ്രതിഷേധവുമായി യൂണിയനുകള്‍

single-img
7 October 2019

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് യൂണിയനുകള്‍. ഭരണകക്ഷിയൂണിയന്‍ ഇന്ന് പ്രധിഷേധം നടത്തും.

സെപ്റ്റംബര്‍മാസം 192 കോടി രൂപ വരുമാനം ലഭിച്ചെങ്കിലും ശമ്പളവിതരണത്തിന് പണമില്ലാത്ത സ്ഥിതിയാണ്. പ്രതിമാസം 86 കോടി രൂപയാണ് ശമ്പളയിനത്തില്‍ വേണ്ടത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ഓഫീസിനു മുന്നിലും കോഴിക്കോട് കൊച്ചി സോണല്‍ ഓഫീസുകള്‍ക്ക് മുന്നിലും ഇന്ന് ഭരണകക്ഷിയൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും.

താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതുകാരണം നിലവിലെ പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാനാണ് തീരുമാനം.