ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരെത്തിയെന്ന് സംശയം; പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു

single-img
7 October 2019

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തി പ്രദേശത്ത് ഭീകരര്‍ കടന്നെന്ന് സംശയം. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയിലാണ് ഭീകരര്‍ എത്തിയെന്ന് കരുതുന്നത്. മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രദേശത്തെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാല്‍ കമാന്റോവിഭാഗത്തെ വിമാനത്തില്‍ എത്തിച്ച് എയര്‍ഡ്രോപ്പ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്തെ സൈനികരാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. കശ്മീര്‍ ബന്ദിപൂര ജില്ലയിലെ നിയന്ത്രണരേഖ കടന്നെത്തിയ ഭീകരര്‍ ട്രാല്‍ പ്രദേശത്ത് നീങ്ങിയേക്കുമെന്നാണ് നിഗമനം.