‘എന്നെ നോക്കിപ്പായും തോട്ട’ യുടെ തെലുങ്കു പതിപ്പ് ‘തോട്ട’യിലെ ഗാനത്തിന്റെ ലിറിക് വീഡിയോ ഇറങ്ങി

single-img
7 October 2019

ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്നെ നോക്കി പായും തോട്ട’. ചിത്രത്തിന്റെ തെലുങ്കു പതിപ്പാണ് ‘തോട്ട’. ‘തോട്ട’യിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. മറുവല്ലി എന്നു തുടങ്ങുന്ന ഗാനം ആലപി ച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്.

പലതവണ റിലീസ് മാറ്റിവച്ച് ചിത്രം പുതിയ വിവരങ്ങള്‍ അനുസരിച്ച് നവംബര്‍ 15 നാകും തീയേറ്ററുകളിലെത്തുക.
പി. മദന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ശശികുമാര്‍, സുനൈന, റാണാ ദഗ്ഗുബതി, സതീഷ് കൃഷ്ണന്‍, ജഗന്‍, സന്തോഷ് കൃഷ്ണ, ഗൗതം വാസുദേവ് ​​മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.