ഓൺലൈനിൽ ഗെയിം കളിച്ച് കടബാധ്യത വരുത്തിയത് 78 ലക്ഷം; യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു

single-img
7 October 2019

ഓൺലൈനിലൂടെ പോക്കർ ഗെയിം കളിച്ച് 78 ലക്ഷം രൂപ നഷ്‌ടപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ക്രുണാൽ മേത്ത എന്ന് പേരുള്ള 39കാരനാണ് സാമ്പത്തിക നഷ്‌ടം നേരിട്ടതിന് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച ദിവസം രാത്രിയായിരുന്നു സംഭവം. പിറ്റേദിവസമാണ് മൃതദേഹം കണ്ടെടുത്തത്. പക്ഷെ ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്.ഇയാള്‍ തന്റെ സ്മ‌ാർട്‌ഫോൺ ഉപയോഗിച്ചാണ് ക്രുണാൽ ഗെയിം കളിച്ചത്.

പോകർബാസി എന്ന് പേരുള്ള ഗെയിം കളിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങി. ഐടി കമ്പനിയില്‍ ജോലിയുള്ള ഇദ്ദേഹം പലപ്പോഴായി പലരിൽ നിന്ന് പണം കടം വാങ്ങിയാണ് ഗെയിം കളിച്ചത്.

യുവാവിന്റെ മരണശേഷം അനുജന് ഇ മെയിലിൽ ലഭിച്ച കത്തിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് പോലീസ് സൈബർ സെൽ കേസ് അന്വേഷിക്കുന്നുണ്ട്.