നകുലനും ഗംഗയും ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒരുമിച്ചു; സെല്‍ഫിയുമായി സുരേഷ് ഗോപി

single-img
6 October 2019

ദീർഘമായ നാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പ്രശസ്ത സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നകുലൻ ഗംഗയുമായി ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ…. ❤️#Dulquer #wayfarerfilms #anoopsatyan #shobhana

Posted by Suresh Gopi on Sunday, October 6, 2019

ഇപ്പോൾ വീണ്ടും എത്തിയ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രവും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. സുരേഷ്‌ഗോപിയുടെ ഒരു സെല്‍ഫിയാണ് ഫേസ്ബുക്കില്‍ വൈറലാവുന്നത്. ഈ സെല്‍ഫി ക്ലിക്ക് ചെയ്തിരിക്കുന്നത് ശോഭനയാണ്.. സുരേഷ് ഗോപി തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

‘നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’ എന്നാണ് ഇതോടൊപ്പം എഴുതിയിട്ടുള്ളത്. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ ഇരുവരും ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് നകുലനും ഗംഗയും. ഇപ്പോൾ പുതിയ ലൊക്കേഷനില്‍ ഒരുമിച്ചെത്തിയ ദിവസം യഥാര്‍ഥത്തില്‍ ദുര്‍ഗാഷ്ടമി ദിവസവുമായി.