എംബിബിഎസ് പരീക്ഷയ്ക്ക് നിയന്ത്രണങ്ങള്‍; പരീക്ഷാഹാളില്‍ വാച്ച് ധരിക്കുന്നതിന് വിലക്ക്

single-img
6 October 2019

തിരുവനന്തപുരം: കോപ്പിയടി തടയാന്‍ സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാഹാളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പരീക്ഷാ ഹാളില്‍ വാച്ച് ഉപയോഗിക്കുന്നത് വിലക്കും. വിദ്യാര്‍ഥികള്‍ക്ക് ഹാളിലെ ക്ലോക്കില്‍ സമയം അറിയാന്‍ കഴിയും.

ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. മറ്റു പേനകള്‍ ഒഴിവാക്കണം. വാട്ടര്‍ ബോട്ടില്‍ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല. വലിപ്പമേറിയ തരത്തിലുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ഒഴിവാക്കണം.

മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളിലൂടെ കോപ്പിയടിയും, പരീക്ഷാക്രമക്കേടും തടയാന്‍ കഴിയുമെന്നാണ് അധികൃതരുടെ നിഗമനം. ആരോഗ്യസര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ആറു മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷാക്രമക്കേട് കണ്ടെത്തി യതിനെ തുടര്‍ന്നാണ് നടപടി.