മന്‍മോഹന്‍സിങും സോണിയയും പ്രിയങ്കയും ബംഗ്ലാദേശ് പ്രധാനന്ത്രിയെ സന്ദര്‍ശിച്ചു; ഷെയ്ഖ് ഹസീന എല്ലാക്കാലത്തും പ്രചോദനമെന്ന് പ്രിയങ്ക

single-img
6 October 2019

ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബംഗ്ളാദേശും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കുചേര്‍ന്നിരുന്നു. നാല് ദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതാണ് ഹസീന.

“വളരെ കാലമായി കാത്തുവച്ചിരുന്ന സ്‌നേഹം ഷെയ്ഖ് ഹസീനാജിക്ക് കൈമാറാന്‍ അവസരം ലഭിച്ചു. വ്യക്തിപരമായ വേദനകളെ മറികടക്കാൻ അവര്‍ കൈക്കൊണ്ട മനശക്തിയും ധൈര്യവും ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ കാണിക്കുന്ന ധീരതയും അക്ഷീണപരിശ്രമവും എനിക്ക് എല്ലാക്കാലത്തും പ്രചോദനമായിരുന്നു’, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക ട്വിറ്ററില്‍ എഴുതി.

മുന്നോട്ടുള്ള ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താന്‍ സാധ്യമാക്കാവുന്ന കാര്യങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച ചെയ്‌തെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.