കൂടത്തായിയിലെ തുടര്‍ കൊലപാതകങ്ങള്‍; പ്രതികളെ റിമാന്റ് ചെയ്തു

single-img
6 October 2019

വടകര: കോഴിക്കോട് കൂടത്തായിയിലെ തുടര്‍കൊലപാതങ്ങളില്‍ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളായ. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് താമരശേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ ബുധനനാഴ്ച പരിഗണിക്കും. കേസില്‍ കൂടുല്‍ അറസ്റ്റുകള്‍ നടക്കാന്‍ സാധ്യതയുണ്ട്.

ആറുമരണങ്ങള്‍ നടന്നപ്പൊഴും സംഭവസ്ഥലത്തെ ജോളിയുടെ സാന്നിധ്യമാണ് പൊലീസിനെ സഹായിച്ചത്. മരിച്ച് ആറുപേരുടെയും കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നു. സയനേഡ് ഉള്ളില്‍ചെന്നാണ് ആറുപേരും മരിച്ചത്. സാഹചര്യത്തെളിവും പ്രതികളുടെ കുറ്റസമ്മതവും അറസ്റ്റ് വേഗത്തിലാക്കി.