‘പ്രണയമീനുകളുടെ കടല്‍’ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി

single-img
6 October 2019

ലക്ഷ്യദ്വീപിന്റെ പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ചിത്രം പ്രദര്‍ശനത്തിനെത്തികഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പുതുമുഖ താരം ഗാബ്‌റി ജോസും ഋദ്ധി കുമാറുമാണ് നായികാനായകന്മാരാകുന്നത്.വിനായകന്‍ ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകന്‍ വിഷ്ണു പണിക്കര്‍.