പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനിടെ സാംസ്ക്കാരിക സംഘത്തിന് നേരെ കയ്യേറ്റശ്രമം

single-img
6 October 2019

പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരി ഉൾപ്പെട്ട സാംസ്ക്കാരിക സംഘത്തിന് നേരെ കയ്യേറ്റശ്രമം. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു കയ്യേറ്റശ്രമം.

ആക്ടിവിസ്റ്റും രാഷ്ട്രീയ നേതാവുമായ സി ആർ നീലകണ്ഠൻ, ഡോ. ആസാദ്, കെ അജിത എന്നിവരടങ്ങുന്ന സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചതായിട്ടാണ് പരാതി. എന്നാൽ പിവി അൻവർ എംഎൽഎയുടെ സഹായികളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് കാരശ്ശേരി പ്രതികരിച്ചു.

അക്രമകാരികൾ സംഘത്തിലുണ്ടായ സ്ത്രീയേയും മർദ്ദിച്ചു. തങ്ങൾ ആക്രമിക്കപ്പെടുന്ന വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത് എന്നും ആക്ഷേപം ഉയരുന്നുണ്ട്. യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പ്രവർത്തകർ പറയുന്നു.