നൂറ് അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍; പുതിയ നേട്ടവുമായി ഹര്‍മന്‍പ്രീത് കൗര്‍

single-img
5 October 2019

ടി 20 മത്സരങ്ങളില്‍ പുതിയ നേട്ടവുമായി ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍. ഇന്ത്യന്‍ ടീമിനുവേണ്ടി 100 അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറിയിരിക്കുകയാണ് ഹര്‍മ്മന്‍ പ്രീത് ഇപ്പോള്‍. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോഹ്ലിക്കും ധോണിക്കും രോഹിത്തിനുമൊക്കെ മുമ്പെയാണ് ഈ നേട്ടം വനിതാ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

2009ല്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച താരം അതെ വര്‍ഷം ടി20 ക്രിക്കറ്റിലും അരങ്ങേറി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മല്‍സരത്തിലൂടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്‌സ് എന്നിവരാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയവര്‍.