കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രവാസി വ്യവസായികള്‍

single-img
5 October 2019

കേരളത്തിലേക്ക് പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. കമ്പനി ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക. ഇതുമായി ബന്ധപ്പെട്ട് ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമാനമായി ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പന മേഖലയിലും ആര്‍ പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസറ്റര്‍ ​ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപം നടത്തും. ഈ വർഷം ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്നു ആഗോള നിക്ഷേപക സംഗമത്തില്‍ എംഒയു വില്‍ ഒപ്പുവെയ്ക്കുമെന്ന് ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമര്‍ അല്‍മൊഹൈരി അറിയിച്ചു.