ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയിൽ പതിഞ്ഞത് കമിതാക്കൾ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്; പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍

single-img
5 October 2019

കാട്ടിനുള്ളിൽ റോഡില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോയെന്നറിയാനാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്.പക്ഷെ ഗൂഗിള്‍ നല്‍കിയ ചിത്രങ്ങള്‍ കണ്ട് യുവാവ് അമ്പരന്നു. ഒരു റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് ഗൂഗിള്‍ യുവാവിന് നല്‍കിയത്. തായ്‍വാനിലുള്ള തായ്ചുങ് സിറ്റിയിലാണ് സംഭവം.

ഗൂഗിൾ നൽകിയ ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. അതേസമയം പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലുള്ള ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലയോരത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്. വാഹനമായ കിയ എസ്‍യുവിയുടെ ബോണറ്റിലായിരുന്നു യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയിലുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിൽ കാണുന്നവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് നടത്തിയ ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

പൊതു നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.വനത്തിലെ ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ദൃശ്യങ്ങളിൽ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. പക്ഷെ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു യുവാവ് ചിത്രം പങ്കുവച്ചത്.