മരടിലെ ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു; 50 ഫ്‌ളാറ്റുകളുടെ ഉടമസ്ഥരുടെ വിവരം ലഭ്യമായില്ല

single-img
5 October 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞുകഴിഞ്ഞു. ഭൂരിഭാഗം കുടുംബങ്ങളും സാധനസാമഗ്രികള്‍ മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങള്‍ പൂര്‍ണമായും മാറ്റാനുള്ള ശ്രമത്തിലാണ്. 

50 ഫ്‌ളാറ്റുകളില്‍ ഉടമസ്ഥരുടെ വിവരം ലഭ്യമല്ല. ഇവ വിറ്റ് പോയതാണെങ്കിലും ഉടമസ്ഥര്‍ നഗരസഭയില്‍ നിന്ന് കൈവശാ വകാശ രേഖ കൈപ്പറ്റിയിട്ടില്ല.  ഈ ഫ്‌ളാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും.

പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകള്‍ സംബന്ധിച്ച്‌ സമീപവാസികള്‍ നഗരസഭയെ അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്ഥലം എംഎല്‍എ എം സ്വരാജ് സമീപവാസികളുടെ യോഗം വിളിച്ചിട്ടുണ്ട്.