മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ശിവസേന സീറ്റുകള്‍ ധാരണയായി

single-img
5 October 2019

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിലെ സീറ്റുകള്‍ ധാരണയായി. ഭരണകക്ഷിയായ ബിജെപി 164 സീറ്റുകളില്‍ മല്‍സരിക്കും. ശിവസേന 124 സീറ്റുകളിലും ജനവിധി തേടും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയും സംയുക്തമായാണ്‌ പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

288 സീറ്റുകളില്‍ നടക്കുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യമാണ് ബിജെപി ശിവസേനാസഖ്യമായ’മഹായുതി’യുടെ മുഖ്യ എതിരാളികള്‍. ബിജെപിയും ശിവസേനയും തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ ഒരേ മനസ്സാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷമാകും നേടുകയെന്ന് ഫഡ്‌നാവിസ് മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.