കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം

single-img
5 October 2019

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരില്ലാ ത്തിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുന്നു. താല്‍ക്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് ദിവസ വേതനാടിസ്ഥാ നത്തില്‍ നിയമനം നടത്താന്‍ യൂണിറ്റ് മേധാവി കള്‍ക്ക് നിര്‍ദേശം നല്‍കി.

ഡ്രൈവര്‍മാരില്ലാത്തതിനാല്‍ പല സര്‍വീസുകളും വെള്ളിയാഴ്ച റദ്ദാക്കി. ഹ്രസ്വദൂര സര്‍വീസുകള്‍ കുറച്ചുകൊണ്ട് പരമാവധി ദീര്‍ഘദൂരസര്‍വീസുകള്‍ നടത്താനാണ് താല്‍ക്കാലിക തീരുമാനം.വെള്ളിയാഴ്ച രാവിലെ മൊത്തം 637 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

അതേസമയം ശമ്പള വിതരണം മുടങ്ങിയതിലും പ്രതിഷേധം ശക്തമാകുകയാണ്. സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ജീവനക്കാരുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കി.