കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവം; കൂടത്തായി കൊലപാതകങ്ങളിൽ അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

single-img
5 October 2019

കോഴിക്കോട് ജില്ലയിലെ കൂടത്തായി കുടുംബത്തിലെ ദുരൂഹമരണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാനായ അന്വേഷണസംഘത്തിനും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുന്നതിലെ ആശങ്കയും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പങ്കുവച്ചു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്, പിണറായി വിജയൻ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ പ്രയത്നിച്ച കേരള പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ…

Posted by Chief Minister's Office, Kerala on Saturday, October 5, 2019