‘നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഞാനും നിന്റെ അമ്മയും അഭിമാനിക്കുന്നു’ മകള്‍ക്ക് ആശംസയറിയിച്ച് പ്രിയദര്‍ശന്‍

single-img
5 October 2019

മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം നടത്തുകയാണ് പ്രിയദര്‍ശന്‍ ലിസി ദമ്പതികളുടെ മകള്‍ കല്യാണി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കല്യാണ് എത്തുന്നത്.

ഇപ്പോഴിതാ തന്റെ മകള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ആശംസ നേര്‍ന്നിരിക്കുകയാണ് പ്രിയദര്‍ശന്‍.’മകള്‍ കല്യാണിയുടെ ആദ്യ മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും മക്കളുടെ വിജയത്തില്‍ സന്തോഷിക്കും അഭിമാനിക്കും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാനൊപ്പമാണെന്നതില്‍. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍’ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണി ഒരു വേഷം ചെയ്യുന്നുണ്ട്. തെലുങ്കു ചിത്രമായ ഹലോ ആയിരുന്നു കല്യാണിയുടെ ആദ്യ ചിത്രം. ചിത്രലഹരി, രണനഗരം എന്നീ ചിത്രത്തിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ തമിഴ് ചിത്രം ഹീറോയില്‍ അഭിനയിക്കുകയാണ്.