‘പൂതന’ പ്രയോഗം; ജി സുധാകരനെതിരെ പ്രതിഷേധം

single-img
5 October 2019

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, തെരഞ്ഞെടുപ്പു ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ഉപവാസസമരം നടത്തും.

ജി സുധാകരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിം എം
സുധീരന്‍ രംഗത്തെത്തി.’ സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള ‘പൂതന’ പ്രയോഗം സി പി എമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന്’ സുധീരന്‍ പറഞ്ഞു.

പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.