അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ആശങ്കയില്ല; ബംഗ്ലാദേശ് പ്രധാനമന്ത്രി
5 October 2019
ഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതില്‍ ആശങ്കയില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന. ഇതുമായി ബന്ധപ്പെട്ട് ബംഗലാദേശ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നെന്ന് ഹസീന പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വച്ചാണ് മോദി ഉക്കാര്യം അറിയിച്ചത്.
നാലുദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യിലെത്തിയ ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറത്തിലെ മുഖ്യ അതിഥിയാണ്. ഇന്നു ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഹസീന നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.