പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കാന്‍ അനുമതി തേടി വിജിലന്‍സ്

single-img
4 October 2019

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ്. കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനാണ് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട ‌വിഷയമെങ്കില്‍, പൊതുപ്രവര്‍ത്തകനെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ സുപ്രീംകോടതി വരുത്തിയ ഈ ഭേദഗതി പ്രകാരമാണ് മുന്‍മന്ത്രിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സംഘം അനുമതി തേടിയത്.