ഇന്ത്യൻ ഭരണഘടന ഇഷ്ടമില്ലാത്തവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ല: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ

single-img
4 October 2019

ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയാണ് നമ്മുടെ രാജ്യത്തിന് ഉള്ളതെന്നും അത് ഇഷ്ടമില്ലാത്തവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യസംഘടിപ്പിച്ച അതിന്റെ 62ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് മുംബൈയിലെ അകോലയില്‍ വച്ച് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്.

1957 ഒക്ടോബര്‍ മൂന്നിനായിരുന്നു നാഗ്പൂരിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. അവിടെ ബിആര്‍ അംബേദ്കറുടെ നേതൃത്വദത്തില്‍ തയ്യാറാക്കിയ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് അത്തേവാല പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനോട് മുംബൈയില്‍ തന്‍റെ പാര്‍ട്ടിക്ക് ഒരു അസംബ്ലി സീറ്റെങ്കിലും നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദളിത് സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതാവുകൂടിയായ അത്തേവാല കൂട്ടിച്ചേര്‍ത്തു.