ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; ബത്തേരിയില്‍ സമരം 10ാം ദിവസത്തിലേക്ക്, രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും

single-img
4 October 2019

വയനാട്: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ വയനാടി ബത്തേരിയില്‍ നടക്കുന്ന നിരാഹാരസമരം ഇന്ന് പത്താം ദിവസത്തിലേക്ക്. വയനാട് എംപി രാഹുല്‍ഗാന്ധി ഇന്ന് സ്ഥലത്തെത്തി സമരപ്പന്തല്‍ സന്ദര്‍ശിക്കും

സമരം നടത്തുന്നവരുമായും ആക്ഷന്‍ കമ്മിറ്റിയുമായും രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തും. ശേഷം കളക്ട്രേറ്റില്‍ നടക്കുന്ന വികസന സമിതി യോഗത്തിലും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും ഒപ്പമുണ്ടാകും.

രാഹുലിന്റെ സന്ദര്‍ശനത്തോടെ സമരത്തിന് ദേശീയ ശ്രദ്ധ കൈവരുമെന്നും സമര സമിതി കരുതുന്നു. വനം വകുപ്പ് മന്ത്രി കെ. രാജുവും സമരപ്പന്തലിലെത്തുന്നുണ്ട്.