പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി

single-img
4 October 2019

കൊച്ചി: വിവാദമായ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് സ്ട്ര​​​ക്ച​​​റ​​​ല്‍ ആ​​​ന്‍​​​ഡ് ജി​​​യോ ടെ​​​ക്നി​​​ക്ക​​​ല്‍ ക​​​ണ്‍​സ​​​ള്‍​​​ട്ടിം​​​ഗ് എ​​​ന്‍​​​ജി​​​നി​​​യേ​​​ഴ്സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യും ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​അ​​​നി​​​ല്‍ ജോ​​​സ​​​ഫുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പാലത്തിന്റെ ഗതാഗതയോഗ്യത പരിശോധിക്കാന്‍ പ്രാപ്തരായ ഏജന്‍സിയെക്കൊണ്ട് ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ശേ​​​ഷം അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​നെ​​​ന്ത് ചെ​​​ല​​​വു​​​വ​​​രു​​​മെ​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്‍​​​കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​നു നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​ക​​​ണം. നി​​​ര്‍​​​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല​ വ​​ഹി​​ച്ച കമ്പനി​​​യി​​​ല്‍ ​​​നി​​​ന്ന് ഇ​​​തി​​​ന്‍റെ ചെ​​​ല​​​വ് ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​​​ജി​​​യി​​​ല്‍ പ​​റ​​യു​​ന്നു. ഹര്‍ജി തീര്‍പ്പാകുംവരെ പാലം പൊളിച്ചു പണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.