ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ അവസ്ഥക്ക് ഉത്തമ ഉദാഹരണം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി: മുല്ലപ്പള്ളി

single-img
4 October 2019

ശബരിമല വിഷയത്തിൽ എന്താണ് പറയേണ്ടത് എന്നറിയാത്ത ഇടതുമുന്നണിയുടെ അവസ്ഥക്ക് ഉത്തമ ഉദാരണമാണ് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. മണ്ഡലത്തിലെ ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി ഇടത് മുന്നണി ശങ്കർ റൈയെ ഉയർത്തി കാട്ടുന്നത് പ്രാദേശിക വാദമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മില്‍ പലർക്കും പല നിലപാടാണെന്നും മഞ്ചേശ്വരത്ത് സംഘപരിവാറിനും ഇടതുപക്ഷത്തിനും ഒരുപോലെ എതിരെയാണ് തങ്ങളുടെ മത്സരമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.