ഹിന്ദി, തമിഴ്, തെലുങ്ക്; ‘മമ്മൂട്ടി മാമാങ്കം ടീസർ’ ഇന്ത്യൻ ട്വിറ്ററിൽ തരംഗം തീർക്കുന്നു

single-img
4 October 2019

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ സിനിമയുടെ ഹിന്ദിയിലുള്ള ടീസർ പുറത്തിറങ്ങി. ഈ മാസം 28-ന് പുറത്തിറങ്ങിയ മലയാളം ടീസറിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളാണ് നിർമാതാക്കളായ കാവ്യ ഫിലിം കമ്പനി യൂട്യൂബിൽ പുറത്തിറക്കിയത്.

ഇതിന്റെ പിന്നാലെ ‘മമ്മൂട്ടി മാമാങ്കം ടീസർ’ ഇന്ത്യൻ ട്വിറ്ററിൽ തരംഗമായി ആദ്യ മൂന്നിൽ ഇടംപിടിച്ചു. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, ബാലാരം അച്യുതൻ എന്നിവരാണ് ടീസറിലുള്ള പ്രധാനതാരങ്ങൾ. അടുത്ത മാസം 21-ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്ന ചിത്രം മറ്റൊരു ‘ബാഹുബലി’ ആകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്. നിലവിൽ യൂട്യൂബിൽ ഹിന്ദി ടീസർ ഇതിനകം 1.38 ലക്ഷത്തിലേറെ പേർ കണ്ടു. തമിഴ് ഭാഷാ ടീസറിന് 40,000-വും തെലുങ്കിന് 45,490-ഉം പ്രേക്ഷകരുണ്ട്.

https://twitter.com/ckguju1/status/1180106841143029761