ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു; പോസ്റ്ററില്‍ ‘രാജ്യദ്രോഹി’ എന്നെഴുതി

single-img
4 October 2019

റേവ: ഗാന്ധിഭവനില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മം മോഷ്ടാക്കള്‍ കവര്‍ന്നു. ഗാന്ധി ഭവനു പുറത്തെ പോസ്റ്ററില്‍ രാജ്യദ്രോഹി എന്നും എഴിതിവച്ചു. മാധ്യപ്രദേശിലെ റേവ യിലെ ഗാന്ധി ഭവനിലാണ് മാഹാത്മാഗാന്ധിയ അപമാനിക്കുന്നതരത്തിലുള്ള സംഭവം . ലോകമെങ്ങും ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം അഘോഷിക്കുന്ന വേളയിലാണ് ഈ അപമാനകരമായ കൃത്യം നടന്നത്‌.

ഐപിസി 153ബി, 504, 505 വകുപ്പുകള്‍ പ്രകാരം സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഗാന്ധി സ്മാരകത്തില്‍ ആദരമര്‍പ്പിക്കാനെത്തിയ റേവ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുര്‍മീത് സിംഗും സഹപ്രവര്‍ത്തകരുമാണ് ഇത് ആദ്യം കണ്ടത്. നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.