ഇന്ത്യ- യുഎസ് വ്യാപാരക്കരാർ താമസമില്ലാതെ യാഥാർത്ഥ്യമാകും: അമേരിക്കൻ വാണിജ്യ സെക്രട്ടറി

single-img
4 October 2019

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരകരാർ താമസമില്ലാതെ യാഥാർത്ഥ്യമാകുമെന്ന് അമേരിക്കൻ വാണിജ്യസെക്രട്ടറി വിൽബർ റോസ്. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലാണ് വിൽബർ റോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭാവിയിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് കരാർ ഗുണകരമാകുമെന്നും വിൽബർ റോസ് വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന33 മത് ഇന്ത്യൻ സാമ്പത്തിക ഉച്ചകോടി ഇന്ന് അവസാനിക്കും. ലോകത്തെ 40 രാജ്യങ്ങളിൽ നിന്നുള്ള 800 ലേറെ നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്