ഇന്ത്യക്കെതിരെ മുസ്ലീം രാഷ്ട്രങ്ങളെ കൂട്ടു പിടിക്കാനൊരുങ്ങി ഇമ്രാന്‍ഖാന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടു

single-img
4 October 2019

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ കൂടുതല്‍ കരു നീക്കങ്ങളുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പിന്തുണ വര്‍ധിപ്പിക്കാ നായി മുസ്ലീം രാഷ്ട്രങ്ങളെ കൂട്ടുപിടിക്കനാണ് പുതിയ നീക്കം. അതിന്റെ ഭാഗമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയെ ഇന്ത്യന്‍ പര്യടനത്തിന് തൊട്ട് മുമ്പായി ഇമ്രാന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹസീനയുടെ മാധ്യമ സെക്രട്ടറി ഇഹ്‌സാനുല്‍ കരീമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്‌.

കശ്മീര്‍വിഷയത്തില്‍ മുസ്ലിംരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇമ്രാന്‍ ഹസീനയെ സമീപിച്ചത്. ബുധനാഴ്ച ഇരുവരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഹസീനയുടെ ആരോഗ്യവിവരങ്ങളും ഇമ്രാന്‍ ആരാഞ്ഞതായി ഇഹ്‌സാനുല്‍ പറഞ്ഞു. സംഭാഷണത്തിന്റെ മറ്റുവിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി ബംഗ്ലാദേശ് നിലപാട് എടുത്തട്ടില്ലെന്നാണ് സൂചന