സ്വര്‍ണം കൊണ്ടുവന്നത് മുടി മാറ്റി തലയിലൊളിപ്പിച്ച്; മലയാളി നെടുമ്പാശേരിയില്‍ പിടിയില്‍

single-img
4 October 2019

മുടി നീക്കം ചെയ്ത ശേഷം തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണവുമായി മലയാളി പിടിയില്‍. ഷാർജയിൽ നിന്നും കേരളത്തിലേക്ക് വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്.

ഇയാള്‍ തന്റെ തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാൽ കിലോയോളം സ്വർണമാണ് നൗഷാദ് ഷാർജയിൽ നിന്നും കടത്തികൊണ്ടുവന്നത്.