ഏറ്റവും കുറഞ്ഞ ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ്; ഇടം കൈയന്‍ സ്പിന്നര്‍മാരില്‍ റെക്കോഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ

single-img
4 October 2019

ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ. ഇന്ത്യയ്ക്കെതിരെ സെഞ്ചുറിയുമായി ചെറുത്തുനിന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിച്ചാണ് ജഡേജ 200 വിക്കറ്റ് തികച്ചത്.ഇതോടെ ഏറ്റവും കുറഞ്ഞ ടെസ്റ്റുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഇടം കൈയന്‍ സ്പിന്നറെന്ന നേട്ടവും ജഡേജ സ്വന്തമാക്കി. കേവലം 44 ടെസ്റ്റില്‍ നിന്നാണ് ജഡേജ 200 വിക്കറ്റ് നേട്ടത്തിലെത്തിയത്.

നിലവില്‍ 37 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച ആര്‍ ആശ്വിനാണ് അതിവേഗം 200 വിക്കറ്റ് തികച്ച സ്പിന്നര്‍. മാത്രമല്ല, 200 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയും ജഡേജയുടെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 24.20 ആണ് ജഡേജയുടെ ബൗളിംഗ് ശരാശരി.

ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ആറാമതാണ് ഇപ്പോള്‍ ജഡേജ. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണ് മുന്നില്‍. കപില്‍ ദേവ്(434), ഹര്‍ഭജന്‍ സിംഗ്(417), ആര്‍ അശ്വിന്‍(345), സഹീര്‍ ഖാന്‍(311), ഇഷാന്ത് ശര്‍മ(279), ബി എസ് ബേദി(266), ബി എസ് ചന്ദ്രശേഖര്‍(242), ജവഗല്‍ ശ്രീനാഥ്(236), രവീന്ദ്ര ജഡേജ(200) എന്നിവരാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍.