മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വെള്ളരിക്കാ ഫെയ്‌സ് പാക്കുകള്‍

single-img
4 October 2019

സുന്ദരമായ മുഖം ഇഷ്ടമല്ലാത്തവര്‍ ആരുമില്ല. മുഖം സുന്ദരമാക്കാന്‍ വീട്ടില്‍ തന്നെ ഒരുക്കിയെടുക്കാവുന്ന ചില പാക്കുകളുണ്ട്. വെള്ളരിക്ക കൊണ്ടു തയ്യാറാക്കാവുന്ന് മൂന്നു ഫെയ്‌സ് പാക്കുകളിതാ..

കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്…

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്.  ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം. 

ക്യാരറ്റ് വെള്ളരിക്ക ഫേസ് പാക്ക്….

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക. 

തക്കാളി വെള്ളരിക്ക ഫേസ് പാക്ക്…

വരണ്ട ചർമ്മം, മുഖക്കുരു എന്നിവ അകറ്റാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് സ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂൺ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക.