ഇന്റര്‍മിലാനെതിരെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ

single-img
3 October 2019

യുഫേഫ ചാമ്പ്യന്‍സ് ലീഗില്‍ സീസണിലെ ആദ്യ ജയം ബാഴ്‌സലോണയ്ക്ക്. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇന്റര്‍മിലാനെതിരെയായിരുന്നു ബാഴാസയുടെ തകര്‍പ്പന്‍ ജയം. തുടക്കത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ബാഴ്‌സ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടി.

ഇരട്ടഗോളുകളുമായി ലൂയിസ് സുവാരസാണ് ബാഴസയുടെ രക്ഷകനായത്. സാഞ്ചസിന്റെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് ബാഴ്സയുടെ വലകുലുക്കിയത്. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഇന്ററിന് ലീഡ് നിലനിര്‍ത്താനുമായി.

58-ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്സ ഒപ്പമെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്റര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസില്‍ നിന്ന് 84-ാം മിനിറ്റില്‍ സുവാരസ് ബാഴ്സയുടെ വിജയഗോള്‍ നേടി.