‘സെയ് റാ നരസിംഹ റെഡ്ഡി’ ഓണ്‍ലൈനില്‍ ചോര്‍ന്നു

single-img
3 October 2019

ചിരഞ്ജീവി നായകനായ ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി ഓണ്‍ലൈനില്‍ ചോര്‍ന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രം, മണിക്കൂറുകള്‍ക്കകമാണ് ഓണ്‍ലൈനിലെത്തിയത്.
പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സിലൂടെയാണ്‌ ചിത്രം ചോര്‍ന്നത്. 

Read Also

ബഹുഭാഷാ ചിത്രമായ സൈറയില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, സുദീപ്, നയന്‍താര, തമന്ന തുടങ്ങിയ വന്‍താര നിര തന്നെ വേഷമിട്ടിട്ടുണ്ട്. 200 കോടി മുതല്‍മുടക്കി ഒരുക്കിയിരി ക്കുന്ന ചിത്രത്തിന്റെ സംവിധാനം റെഡ്ഡിയാണ്‌.