യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

single-img
3 October 2019

ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡിന്റെ നിര്‍മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി തുറവൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ റോഡ് നിര്‍മാണം നടത്തുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നാ രോപിച്ചാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും നിര്‍മാണം തടസപ്പെടുത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പിഡബ്ല്യൂഡി
റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു.

എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് എല്‍ഡിഎഫിനെന്നും യുഡിഎഫ് നേതൃത്വം പ്രതികരിച്ചു.